Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global Indian Council

America

ഐ​എ​പി​സി​യും ഗ്ലോബൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ലും സം​ഘ​ടി​പ്പി​ച്ച ന്യൂ​സ് റൈ​റ്റിം​ഗ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി​യ 2026ലെ ​ഓ​ൺ​ലൈ​ൻ ന്യൂ​സ് റൈ​റ്റിം​ഗ് മ​ത്സ​ര​വി​ജ​യി​ക​ളെ ഇ​ൻ​ഡോ - അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബും ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ലും സം​യു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു.

മ​ത്സ​ര​ത്തി​ൽ 39 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്‌​തു. ഇ​തി​ൽ 27 പേ​ർ സ​ജീ​വ​മാ​യി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ, നി​ര​വ​ധി അം​ഗ​ങ്ങ​ൾ പ്രേ​ക്ഷ​ക​രാ​യി ലോ​ഗി​ൻ ചെ​യ്ത് മ​ത്സ​ര​ത്തി​ന്‍റെ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കു​ക​യും മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്തു.

മ​ത്സ​രം ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് പി.​സി. മാ​ത്യു (ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്), ഡോ. ​മാ​ത്യു ജോ​യ്സ് (ഇ​ൻ​ഡോ - അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് ചെ​യ​ർ​മാ​ൻ), പ​ട്രീ​ഷ്യ ഉ​മാ​ശ​ങ്ക​ർ (ഐ​എ​പി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷാ​ൻ ജ​സ്റ്റ​സ് (ഐ​എ​പി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി) എ​ന്നി​വ​ര​ട​ങ്ങി​യ നേ​തൃ​സം​ഘ​മാ​ണ്.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള, പ്ര​മു​ഖ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​ര​ട​ങ്ങി​യ വി​ല​യി​രു​ത്ത​ൽ സ​മി​തി​യാ​ണ് എ​ഴു​ത്തു​ക​ൾ പ​രി​ശോ​ധി​ച്ച​ത്.

വി​ജ​യി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ:

ഒ​ന്നാം സ്ഥാ​നം: ദ്യു​തി സൂ​സ​ൻ സ​ക്ക​റി​യ (കോ​ട്ട​യം), പു​ര​സ്കാ​രം: 50,001 രൂ​പ. ര​ണ്ടാം സ്ഥാ​നം: നേ​ബ അ​ന്ന തോ​മ​സ് (തി​രു​വ​ന​ന്ത​പു​രം), പു​ര​സ്കാ​രം: 30,001 രൂ​പ. മൂ​ന്നാം സ്ഥാ​നം: സു​ഭോ​ദി​പ് ചൗ​ധ​രി (ബെ​ർ​ഹാം​പോ​ർ, വെ​സ്റ്റ് ബം​ഗാ​ൾ), പു​ര​സ്കാ​രം: 10,001 രൂ​പ.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലേ​ഖ​ന​ങ്ങ​ൾ ഐ​എ​പി​സി​യു​ടെ ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും മ​റ്റു പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്കുമെന്ന് സംഘാടകർ അറിയിച്ചു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യും വി​ജ​യി​ക​ളെ​യും ജി​ൻ​സ്മോ​ൻ സ​ഖ​റി​യ (ഐ​എ​പി​സി ഫൗ​ണ്ട​ർ ചെ​യ​ർ​മാ​ൻ), ആ​സാ​ദ് ജ​യ​ൻ( ഐ​എ​പി​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ്), സു​ധീ​ർ ന​മ്പ്യാ​ർ (ജി​ഐ​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി), സാ​ന്‍റി മാ​ത്യു( ഗ്ലോ​ബ​ൽ പി​ആ​ർ​ഒ) എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

Latest News

Up